ബേത്ലഹേമിൻ വീഥിയിൽ | Bethlahemin Veedhiyil | Malayalam Christian Devotional Song | Christmas Special

ബേത്ലഹേമിൻ വീഥിയിൽ | Bethlahemin Veedhiyil | Malayalam Christian Devotional Song | Christmas Special


ബെത്ലഹേമിൽ വിരിഞ്ഞ പൊൻതാരകം പറഞ്ഞ കഥയെന്താണ്? ക്രിസ്മസിന്റെ അർത്ഥവും സന്ദേശവും വ്യക്തമാക്കുന്ന ഒരു മനോഹരഗാനം..

Lyrics, Music, BGM, Mix & Visuals: Rejoy Poomala
Bass guitar: Jonathan Joseph
Vocal: Bincy Thomas, Feba Thomas, Sarah Mary Simon & Grace Mary Simon
Recorded at: Kepha Records, Cochin

Lyrics:

ബേത്ലഹേമിൻ വീഥിയിൽ
യൂദിയായിൻ താഴ്വരയിൽ
വെണ്മയേറും പ്രഭതൂകി നിന്നു
വിൺതാരകം ഒരു പൊൻതാരകം
ഒരു വിൺതാരകം ഒരു പൊൻതാരകം

രാജാവായ് പിറന്നവനെവിടെ?
ബഹു രാജ്യങ്ങൾ കടന്നവർ വന്നു (2)
യിസ്രായേലിൻ രാജനെ
സർവലോക നാഥനെ
കണ്ടു കാഴ്ചയേകുവാൻ തിരഞ്ഞു
കുമ്പിടുവാൻ യേശുവിൽ അണഞ്ഞു (2)

ലോകത്തിൻ ദീപമായ് തെളിഞ്ഞു
സ്നേഹത്തിൻ നാളമായ് പടർന്നു (2)
ആരുമേ നശിച്ചിടാതെ
സ്വർഗ്ഗലോകം പൂകുവാൻ
ജീവനേകും യാഗമായ് തകർന്നു
ക്രൂശിലേറി ജീവനെ വെടിഞ്ഞു – യേശു (2)

വാനിൽ ദൂതർ ഗാനമുയർന്നു
ആട്ടിടയർ രാവിലുണർന്നു
ദേവദേവൻ വിൺലോകനാഥൻ
ഭൂവിൽ വന്നുപിറന്നു

സ്വർഗ്ഗലോകത്തിൻ വാതിൽ തുറന്നു
ദൈവരാജ്യം ഭൂവിലുണർന്നു
പാപികൾക്ക് മോക്ഷമാർഗ്ഗമാകും
ശ്രീയേശുതന്നവതാരം
Try Amazon Fresh

Scroll to Top