പാതിരാപൂക്കൾ വിടർന്നു | Ranni Christos Mar Thoma Sevika Sanghom | Christmas Song 2022

പാതിരാപൂക്കൾ വിടർന്നു | Ranni Christos Mar Thoma Sevika Sanghom | Christmas Song 2022


Pathirapookkal Vidarnnu | പാതിരാപൂക്കൾ വിടർന്നു
Lyrics, Music & Orchestration: K.George Philip

Lyrics:
പാതിരാപൂക്കൾ വിടർന്നു
പാരിനതീശൻ പിറന്നു
താരാട്ട് പാടം മണി വീണ മീട്ടാം
കുളിർവീശും രാവിതിൽ (2)

നീലനിലാവിന്റ പൊൻപ്രഭയിൽ
മനുഷ്യവേഷം എടുത്തു ദേവൻ (2)
അജപാലകരെത്തി കണ്ടു വണങ്ങി
ഉന്നതി മഹത്വം ഭൂവിൽ ശാന്തി (2)
(പാതിരാ പൂക്കൾ )

സ്വർഗം വെടിഞ്ഞവൻ മനുഷ്യർക്കായ്
മാനവപാപം അകറ്റാനായി (2)
സ്വർലോകർ പാടി ആനന്ദഗീതം
മാലോകർ ആ ഗാനം വാഴ്ത്തിപാടി (2)
(പാതിരാപൂക്കൾ )

മന്നരിൽ മന്നവൻ യേശു പിറന്നു
ദൈവത്തിൻ കുഞ്ഞാടാം നല്ലിടയെൻ (2)
രാജാധി രാജന് ഹാ മഹത്വം
ഹാലേലുയ്യാ പാടം ഈ സുദിനെ (2)
(പാതിരാപൂക്കൾ )

#christmasmusic #christiansongs #marthomachurch #marthomasyrianchurch #sevikasanghom #priestwithguitar #robinachen #malayalamchristmassongs #choirsongs

Trip.com WW

Scroll to Top