സ്വർഗ്ഗീയതാരം | Swargeeya Thaaram | Malayalam Christian Devotional Song | Christmas Song 2023

Deal Score0
Deal Score0
സ്വർഗ്ഗീയതാരം | Swargeeya Thaaram | Malayalam Christian Devotional Song | Christmas Song 2023

സ്വർഗ്ഗീയതാരം | Swargeeya Thaaram | Malayalam Christian Devotional Song | Christmas Song 2023


“നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു” (മത്തായി 2 : 10)

ബെത്ലഹേമിലേക്ക് യാത്രികർക്ക് വഴികാട്ടിയായിത്തീർന്ന അത്ഭുതതാരവും ദൈവത്തിങ്കലേക്കു വഴികാട്ടുവാൻ മനുഷ്യനായി വന്ന സ്വർഗീയതാരമായ യേശുക്രിസ്തുവും.

Lyrics, Music, BGM, Mix & Visuals: Rejoy Poomala, Kinnereth Media Hub, Cochin
Vocal: Sarah Mary Simon, Suzana Ann Dennis, Feba Thomas & Bincy Thomas
Recorded at: Kepha Records
Co-ordination: Lovely George
Production & release: Kristheeya Sodari
Special thanks to: Prathibha Simon, Thomas Daniel & Dennis Daniel

***

Lyrics:

ദൂരെ വാനിൽ മിന്നും ദിവ്യ താരം ഞങ്ങൾ കണ്ടല്ലോ..
രാജരാജനേകാൻ പൊന്നും മൂറും കൊണ്ടു വന്നല്ലോ..
രാവണഞ്ഞ നേരം ദൂത ഗാനം അങ്ങു കേട്ടല്ലോ..
മന്നിലെങ്ങും മോദം ദൈവജാതൻ ഇന്ന് പിറന്നല്ലോ..

Chorus:
അവനത്ഭുത മന്ത്രി വീരനാം ദൈവം
നിത്യപിതാവും സമാധാനപ്രഭുവും

പാപങ്ങൾ പോക്കുവാൻ ജീവൻ പകർന്നിടാൻ
ശാപം നുകർന്നിടാൻ സ്വയമേകിടാൻ
ബേതലേം പശുത്തൊട്ടിയിൽ ശിശുവായിതാ
മേരിതൻ മകനായി ജഡമായിതാ..

ദൂരെ കണ്മറഞ്ഞ താരം
വീണ്ടും മുന്നിലെത്തും നേരം
ഉള്ളിൽ വന്നണഞ്ഞു മോദം
വന്നു കണ്ടു ദൈവദാനം
കാഴ്ചയേകുവാൻ പാടിവാഴ്ത്തുവാൻ
ലോകമേ അണിചേരുവിൻ
ശാന്തിയേകുവാൻ മോക്ഷമേകുവാൻ
രക്ഷകൻ ഭൂജാതനായ്

ആദിനാഥൻ വേദസാരൻ മന്നിൽ മാനവരൂപമായ്
നീതിസൂര്യൻ സ്നേഹനാഥൻ ലോകർക്കാനന്ദദീപമായ്
പാതകാട്ടി പാരിലാർക്കും മിന്നും സ്വർഗീയതാരമായ്
ആശ്രയിക്കും ആർക്കുമിപ്പോൾ ഏകമോചന മാർഗ്ഗമായ്

രാജാധി രാജനാം ദേവാധിദേവനാം
കർത്താധികർത്തനാം ശ്രീയേശുവേ
മാനവർ നിൻ നാമം വാഴ്ത്തിടുന്നു
ഏഴകൾ നിൻ പാദം പുൽകീടുന്നു

***

Follow us:
Facebook: https://www.facebook.com/sodarimagazine/
Instagram: https://www.instagram.com/sodari_online
Twitter: https://twitter.com/sodari_ministry
Website: https://sodari.in/

#KristheeyaSodari #SodariMalayalam #sodari

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Sodari സോദരി
      SongsFire
      Logo