ആനന്ദമാനന്ദമാനന്ദമേ ആനന്ദമാനന്ദമേ – Aanandam Aanandame njanente Malayalam christian song lyrics
1.ആനന്ദമാനന്ദമാനന്ദമേ ആനന്ദമാനന്ദമേ
ഞാനെന്റെ പ്രിയ നേശുവിൻകൂടെ-വാഴുന്നജീവിതമേ
2.മാലിന്യമേശാതെ കാത്തിടുന്ന സൗഭാഗ്യമാം ജീവിതം
ഞാൻ പിന്നെ വാഴും തേജസ്സുമോർത്താൽ-ഹാ! എത്ര മോദമതേ
3.ഭൂലോകജീവിതകാലമെല്ലാം-വിജയമായ് കാത്തതാൽ
ദേവകുമാരനേശുവിൻ പാദെ-നാൾതോറും വീഴുന്നേ ഞാൻ
4.താതന്റെ രാജ്യം പൂകിടുമ്പോൾ-സ്‌ഥാനമാനം ഏകുമേ
ഞ്ഞാനന്നു പാടും പാട്ടുകൾ കേട്ടാൽ ആരുഗ്രഹിച്ചീടുമോ?
5.ദേവാധിദേവൻ വീണ്ടെടുത്ത തേജസ്സേറും കാന്തയെ
കാണുനേരം ദൂതഗണങ്ങൾ ആശ്ചര്യം കൂറിടുമേ.