Skip to content

ആനന്ദമാനന്ദമേ തിരുനാമം – Aanandam Aanandame Thirunaamam

ആനന്ദമാനന്ദമേ തിരുനാമം – Aanandam Aanandame Thirunaamam Malayalam christian song lyrics

ആനന്ദമാനന്ദമേ തിരുനാമം
പാടുമ്പോൾ ആമോദമേ
കർത്താവിൻ കാരുണ്യത്തിൽ
എന്നുള്ളം കന്മഷമോചിതമായ്
ആനന്ദമാനന്ദമേ തിരുനാമം

നിന്ദിതരേ പീഡിതരേ
ധ്യാനിച്ചിടിൻ യേശുനാമം (2)
തൃക്കരത്തിൽ അവൻ നമ്മെ ചേർത്തുവയ്ക്കും
തൃപ്പാദം ചേർന്നുനിന്നാൽ നയിച്ചിടുമേ
എന്നാളും എപ്പോഴും ആശ്രയിച്ചാലും
താങ്ങായി തണലായി കൂടെയുണ്ടാകും (2)
ആനന്ദമാനന്ദമേ തിരുനാമം

ക്ളേശമേറും ജീവിതത്തിൽ
ലേശവും ഞാൻ ഭയപ്പെടാതെ (2)
വീണ്ടെടുപ്പിൻ ഗാനംപാടി ആരാധിച്ചീടും
ജീവനുള്ള കാലമെല്ലാം സ്‌തുതിച്ചീടുമേ
എന്നാളും എപ്പോഴും ആശ്രയിച്ചാലും
താങ്ങായി തണലായി കൂടെയുണ്ടാകും (2)
ആനന്ദമാനന്ദമേ തിരുനാമം