Skip to content

KALAMENNUM | MALAYALAM CHRISTMAS SONG 2022 | MATHEW VARGHESE | JIJO MATHEW | കാലമെന്നും കാത്തൊരാ |

KALAMENNUM | MALAYALAM CHRISTMAS SONG 2022 | MATHEW VARGHESE | JIJO MATHEW | കാലമെന്നും കാത്തൊരാ |


FOR KARAOKE

KALAMENNUM KATHORA | കാലമെന്നും കാത്തൊരാ |
Lyrics, Music, BGM, Mixing : Mathew Varghese
Vocal : Jijo Mathew
Chorus: Irine Maria Francis, Reena Rakesh, Greeshma Jijo
Vocals Recorded by: Vinvy Varghese, MMX Studios, Kottayam.
Videography: Jagadeesan
Video Editing: Anoop ASR Creations

കാലമെന്നും കാത്തൊരാ രാവണഞ്ഞല്ലോ
കനിവിന്റെ കാരുണ്യം ഭൂവണഞ്ഞല്ലോ
മംഗളവാ൪ത്തയിൻ സാഫല്യമായ്
മേരി തൻ സൂനു ഭൂജാതനായ്

ആടാം പാടാം ആഘോഷിക്കാം
ഉലകിന്നുൽസവയാമങ്ങളിൽ
ദേവദേവനണയുകയായ്
ഭൂവിനിന്നു പുതുപുളകം

വാനം നീളെ.. മാലാഖമാ൪..
സ്തുതിഗീതങ്ങൾ.. പാടീടുന്നേ
താരം നോക്കി.. രാജാക്കളും…
കാഴ്ചയുമായ്.. വന്നീടുന്നേ..

വെണ്ണിലവ് തൂകി നിന്ന ചന്ദ്രികയും
വിണ്ണിൽ പ്രഭ ചൊരിയുന്ന താരകളും
താരാട്ടൊന്നു പാടി വന്ന തെന്നലതും
മുത്തം വയ്ക്കുന്നുണ്ണിയീശോയെ..

ആടാം പാടാം ആഘോഷിക്കാം
ഉലകിന്നുൽസവയാമങ്ങളിൽ
താരകദീപങ്ങൾ ചാ൪ത്തീടണം
വിരിയണമിവിടൊരു പുതുപുലരി

കാരുണ്യത്തിൻ…. പുൽക്കൂട് നാം..
മാലോക൪ക്കായ്… തീ൪ത്തീടണം
സ്നേഹത്തിന്റെ… താരാട്ടുകൾ…
നാമൊന്നായി.. പാടീടണം…
പുന്ചിരി വിരിയുന്ന വദനവും
നൻമകൾ നിറഞ്ഞൊരു ഹൃദയവും
ഇന്നു രാവിൽ പിറന്നോരാ നാഥനായ്
നൽകിടാം പൊൻസമ്മാനങ്ങളായ്..

ആടാം പാടാം ആഘോഷിക്കാം
ഉലകിന്നുൽസവയാമങ്ങളിൽ
മംഗളവാ൪ത്തയിൻ സാഫല്യമായ്
മേരി തൻ സൂനു ഭൂജാതനായ്
ആടാം പാടാം ആഘോഷിക്കാം
ഉലകിന്നുൽസവയാമങ്ങളിൽ
ദേവദേവനണയുകയായ്
ഭൂവിനിന്നു പുതുപുളകം
താരകദീപങ്ങൾ ചാ൪ത്തീടണം
വിരിയണമിവിടൊരു പുതുപുലരി

Trip.com WW