A Christmas Carol 2019 Malayalam # Latest Christian Devotional Christmas Songs Malayalam

A Christmas Carol 2019 Malayalam # Latest Christian Devotional Christmas Songs Malayalam


A Christmas Carol 2019 Malayalam includes Latest Christian Devotional Christmas Songs Malayalam from Christian devotional Carol Songs albums. These 4 songs are released in 2019.
song 1 : Ee Pathiravil ( Video Link : https://www.youtube.com/watch?v=mLNY6ACVA04 )
Lyrics, Music and Concept by Fr. Sony Thottian CMI
Keyboard Programming and Acappella Score by Ninoy Varghese
Vocal : Sreya Jayadeep
Production : NiRaV Creations
Mix and Mastering : Manu Abraham and Jisto George
Studio : Pop Media House Ernakulam

Song 2 : Sneham Manushyanayi ( Video Link : https://www.youtube.com/watch?v=gZ0ZOIFoaUI )
Lyrics – Fr Paul Babu IC
Music – Dominic Savio
Keyboard programming- Deny Dencil
Vocals – Deny & Sonica
Production – Rosminiani productions
Published by – Nirav creations
Mix and mastering -Midhun (MS Studio)
Studio -Nisara Music Work Station Tvm
Banner : NiRaV Creations

Song 3 : Bethlehmil Neeharamay ( Video Link : https://www.youtube.com/watch?v=pFbp0Mzck_c )
Lyrics : Victor Joseph (+972549024342)
Music & Programming By : Varghese Mathew Karingachira (+919072757048, +919895318632)
Singer : Teena Mary Abraham
Produced by : Stephy Thomas
Mix & Mastering : Jinto John ( Geetham Studio Kochi )
Banner : NiRaV Creations

Song 4 : Christmas Vannitha ( Video Link : https://www.youtube.com/watch?v=5hbqbHTaewU )
Lyrics: Fr. Joy Kakkanattu, CMI
Music: Fr. Prince Parathinal
Singer: Wilson Piravom

Lyrics for songs 1,2,3
———————————-
ഈ പാതിരാവിൽ ബെത്ലെഹെമിലൊരു
താരകം പ്രഭയാർന്നിതാ
കാലികൾ തൻ ആലയം
സക്രാരിയായ് തീർന്നിതാ
മണ്ണിലും വിണ്ണിലും ദൈവദൂതർ പാടി
മണ്ണിലെ മാലോകരും
മാലാഖമാരായി മാറി
രക്ഷകൻ ഭൂജാതനായ്
ബെത്ലഹേമൊരു സ്വർഗമായ്

ദിവ്യപൈതലേ വിണ്ണിലെ
മാലാഖമാരുടെ ഭാഗ്യമേ
പുൽത്തൊഴുത്തിന്റെ പുണ്യമേ
മാലാഖയായെന്നെ മാറ്റണേ

താരകം വഴികാട്ടിയായ് വിജ്ഞാനികൾക്കൊപ്പം വീഥിയിൽ
കണ്ണെടുക്കാതെ കണ്ണിമയ്ക്കുന്ന മാത്രയിൽ അവർ വന്നിതാ
കാഴ്ചകളുമായിതാ
പൈതലിൻ സന്നിധേ
കാഴ്ചനൽകി സുതൻ
ആ ദിവ്യപ്രഭ കാണുവാൻ

ദിവ്യപൈതലേ വിണ്ണിലെ
മാലാഖമാരുടെ ഭാഗ്യമേ
പുൽത്തൊഴുത്തിന്റെ പുണ്യമേ
മാലാഖയായെന്നെ മാറ്റണേ

ബെത്ലെഹം തെരുവീഥിയിൽ ഒരു ദൈവദൂതന്റെ ദർശനം
ഇസ്രയേലിന്റെ രക്ഷകൻ
ഗോശാലയിൽ ഭൂജാതനായ്
ഇടയരാമോദരായ്
ഇസ്രയേൽ ധന്യരായ്
ഇടറുമീ വഴികളിൽ
ദൂതരെ നൽകണേ
Song 2
സ്നേഹം മനുഷ്യനായി
മഹിയിൽ അവതരിച്ചു – (2)
സ്വർഗ്ഗം വാതിൽ തുറന്നു
ഭൂമിയിലേക്കായ്
സ്വപ്നം സാക്ഷാൽത്കരിച്ചു
ജനതകൾ തൻ
സ്വർഗ്ഗകുമാരൻ പിറന്ന രാവിതിൽ – (2) (സ്നേഹം)

മഹിയിൽ മാനവർ ആഹ്ലാദിച്ചു
മാനവ മനസ്സുകളിൽ ആനന്ദമായ് – 2
മണ്ണിൽ വചനമാം ദൈവം പിറന്നു – 2
മനുജ മനസ്സിലെ കദനമകന്നു – 2
(സ്നേഹം)
അവതരിച്ച വചനമാം എൻ ദൈവമേ
ഈ നിശീഥിനി തൻ അനുഗ്രഹമേ – 2
എൻ ആത്മാവിൽ നീ സ്നേഹമാകുമോ – 2
എൻ ഹൃദയേ നീ വാസമാകുമോ – 2
(സ്നേഹം )
Song 3
ബേദ്ലെഹേമിൽ നീഹാരമായ്
വീഥിയിലാകെ ദീപ ശോഭയയ്
വാനവീചിയിൽ ആഘോഷമായ്
മാലാഖമാർ പാടി ഗ്ലോറിയ
സ്നേഹ വാഹിയായ് ദൈവസുതാൻ
പുൽക്കുടുനർത്തിയ പുണ്യദിനം

നിൻതിരുസന്നിദെ കാഴ്ച്ചയായ് ഏകാൻ
പൊന്നും മീറയും ഇല്ലയെൻ കയ്യിൽ
നീതന്ന ജീവിതം താലത്തിലേന്തി
സമർപ്പിച്ചിടുന്നിതാ പുൽത്തൊഴുത്തിൽ
പാരിതിൽ നൻമ്മ നിറച്ചു വളരാൻ
എളിമതൻ രൂപമണിഞ്ഞ് കാലിതൊഴുത്തിലെ കാരുണ്യമായ് വന്ന
ശ്രീ യേശു നാഥനെ കാണാൻ
നിൽക്കുന്നു നിൻ ഇടയർ
തിരുസവിധേ സ്തുതിഗീതം പാടിടുവാൻ

തംബുരു മീട്ടുന്ന മാലാഖമാരെ
വെണ്ണിലാ ചന്തം തൊട്ടിലാക്കി
ഉണ്ണിക്കുറങ്ങുവാൻ താരാട്ടു പാടു
ചിറകുവിരിച്ച് മെത്തയാക്കു
വാനിലെ ഏഴു വർണ്ണവും ചേർന്നൊരു
കുപ്പായമുണ്ണിക്കു നെയ്യാം
നിലാവുപോൽ നിറവുള്ള ദീപം തെളിച്ചിടാം
പണിനീരിൻ പൂക്കളുമേകാം
ക്രിസ്സ്മസ്സിൻ ആഘോഷം
ഈരാവിൽ ഒന്നായ് കൊണ്ടാടിടാം.
#carolsongsmalayalam
#carolmalayalam2019
#christmassongsmalayalam
Try Amazon Fresh

Scroll to Top