
Aadathe shrishdichu song lyrics
ആദത്തെ സൃഷ്‌ടിച്ചു ഏദനിലാക്കി ദൈവം
ഏകനായിരിക്കാതെ സ്ത്രീ വേണം കുട്ടവന്
നിദ്രയിലാദത്തിൻ്റെ അസ്‌ഥിയിലൊന്നെടുത്തു
സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു
തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും
തോട്ടത്തിനവരെ കാവലുമാക്കി ദൈവം
തോട്ടത്തിൻ നടുവിൽ നില്ക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ
തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ
ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു സർപ്പത്തിന്റെ വായിൽ കയറി സാത്താൻ വാക്കുമായി
തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം
നിങ്ങൾ തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ
കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും
നേരെന്നു വിശ്വസിച്ചു പഴങ്ങൾ അവൾ പറിച്ചു
കണ്ടവൾ തിന്നുവേഗം കൊണ്ടു കെണ്ടുകൊടുത്തവന് തിന്നപ്പോളിരുവരും നഗ്‌നരായ് ചമഞ്ഞല്ലോ
അത്തിയില പറിച്ചു നഗ്‌നതയെമറച്ചു
ആദത്തെ വിളിച്ചപ്പോൾ ഏദനിൻ മാൺമാനില്ല
കൂട്ടായി തന്ന സ്ത്രീ തന്നു എന്നെ ചതിച്ചല്ലോ
തോട്ടത്തിൽ നിന്നവരെ ആട്ടിപുറത്തിറക്കി
മാലഖാമാരെ കാവലുമാക്കി ദൈവം