Aadyavivaahanaalil edanil song lyrics

Aadyavivaahanaalil edanil song lyrics

1. ആദ്യവിവാഹനാളിൽ ഏദനിൽ ധ്വനിച്ച ആ മംഗല്യാശിർവാദം ഇന്നും കേൾക്കുന്നിതാ

2. ക്രൈസ്തവ ദമ്പതിമാർ തമ്മിൽ ചേരുന്നേരം വിശുദ്ധനാം ത്രിയേകൻ തൻ കൃപ ചൊരിയും

3. സന്താന സൗഭാഗ്യവും സ്നേഹം വിശ്വാസവും ലോകശക്നിക്കസാദ്ധ്യം നീക്കാനൈക്യബന്ധം

4. പിതാവേ നിൻ സാന്നിദ്ധ്യം വേണമീ സന്ദർഭേ ആദാമിൻ ഹവ്വാപോലെ ഈ കാന്തയാകട്ടെ

5. രക്ഷകാ എഴുന്നെള്ളി യോജിപ്പിക്കിവരെ ദീർഘകാലം സന്തോഷം ചേർന്നു വസിച്ചീടാൻ

6. വിശുദ്ധാത്മാവേ വന്നു ആശിർവദിക്ക നീ സ്വർഗ്ഗ മണവാളന്നു മണവാട്ടിയെ പോൽ

7. ഇവർ തങ്ങൾ കീരീടം വെച്ചങ്ങു നിൻ പാദെ ക്രിസ്തൻ മണവാട്ടിയായ് സൗഭാഗ്യം ചേരട്ടെ

Scroll to Top