
Aahlada chitharaai sankertha song lyrics
Deal Score0

Aahlada chitharaai sankertha song lyrics
ആഹ്ലാദചിത്തരായ് സങ്കീർത്തനങ്ങളാൽ ദൈവത്തെ വാഴ്ത്തീടുവിൻ ശക്തിസങ്കേതമാം ഉന്നതനീശനെ പാടിപുകഴ്ത്തീടുവിൻ
1. തപ്പുകൾ കൊട്ടുവിൻ കിന്നരവീണകൾ ഇമ്പമായ് മീട്ടീടുവിൻ
ആർത്തുഘോഷിക്കുവിൻ കാഹളം മുഴക്കുവിൻ ആമോദമോടെ വാഴ്ത്തുവിൻ; ആഹ്ലാദ…
2. നാഥനേ വാഴ്ത്തുക യിസ്രയേലിനൊരു ചട്ടമാണോർത്തീടുക
സ്‌തുതികളിൽ വാണിടും സർവ്വശക്തനേ സദാ സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ; ആഹ്ളാദ…