EnnuMeghe Vannidum | Susan Rajukutty | Malayalam Christian Devotional Songs | Popular Christian Song

EnnuMeghe Vannidum | Susan Rajukutty | Malayalam Christian Devotional Songs | Popular Christian Song


Ennu Meghe Vannidum | എന്നു മേഘേ വന്നിടും
Lyrics & Music : Susan Rajukutty
Singer : Rajees & Subha
Album : O M Rajukutty Songs

Content Owner : Manorama Music
Website : http://www.manoramamusic.com
YouTube : http://www.youtube.com/manoramamusic
Facebook : http://www.facebook.com/manoramamusic
Twitter : https://twitter.com/manorama_music
Parent Website : http://www.manoramaonline.com

എന്നു മേഘേ വന്നിടും
എന്‍റെ പ്രാണ നായകാ
നിന്നെ കാണ്മാന്‍ ആശയേറുന്നേ
സ്വര്‍ലോക വാസം ഓര്‍ക്കുമ്പോള്‍
പ്രിയന്‍ ചാരെ എത്തുമ്പോള്‍
ആനന്ദം പരമാനന്ദം പ്രഭോ

ഈ ലോകവെയില്‍ ഏറ്റതാല്‍
വാടി തളര്‍ന്നീടിലും
തന്‍റെ കാന്ത എത്ര സുന്ദരി
കേദാര്യ കൂടാരങ്ങളെ
സോളമന്‍ തിരശീലകളെ
വെല്ലുന്നതാം ശോഭയുള്ളവള്‍ …(എന്നു മേഘേ)

ശാരോനിലെ പനിനീര്‍ പൂ
താഴ്‌വരയിലെ താമര
മുള്ളുകള്‍ക്കിടയില്‍ വസിക്കും കാന്തയോ
കൊടികളേന്തിയ സൈന്യം പോല്‍
സൂര്യചന്ദ്ര ശോഭപോല്‍
മോഹിനിയാം കാന്തയെ ചേര്‍പ്പാന്‍ …(എന്നു മേഘേ)

കണ്ണീരില്ല നാടതില്‍
ശോകമില്ല വീടതില്‍
എന്നു വന്നു ചേര്‍ത്തീടും പ്രിയാ
നിന്നെ കാണ്മാന്‍ ആര്‍ത്തിയായ്
കാത്തിടുന്ന കാന്തയെ
ചേര്‍ത്തീടുവാനെന്തു താമസം …(എന്നു മേഘേ)

#EnnuMegheVannidum #SusanRajukutty
#ManoramaMusic

Exit mobile version