Illuminati Avesham Style Christmas Carol Song Super Hit ജില്ലാം ജില്ലാലാ Jillam Jillala
ആവേശം സിനിമയിലെ Illuminati സ്റ്റൈലിലുള്ള ഒരു ക്രിസ്മസ് കരോൾ ഗാനം ജില്ലാം ജില്ലാലാ. ഈ ക്രിസ്മസ് കാലത്തു ഏറ്റു പാടി അടിച്ചു പൊളിക്കു.#christmas #merrychristmas #aveshammovie #illuminatisong #malayalam #carol #avesham #rangannan #fahadhfaasil
Lyrics:
കാത്തു കാത്തിരുന്ന
രക്ഷകനാം
ഉണ്ണി പിറന്നേ
മിന്നും സൂരിയനും ചന്ദിരനും ഒന്നായ പോലെ
ദിവ്യ താരം വന്നേ മാലാഖമാർ ഒന്നായിവന്നെ
ഉണ്ണി യേശു നാഥൻ മണ്ണിൽ വന്നേ
ഇടയൻമാരാം അവർ താരം നോക്കി മുന്നോട്ടു നീങ്ങി
പിറകെ രാജാക്കന്മാർ കാഴ്ച്ചയുമായ് ഒന്നായ് വന്നെത്തി
ഉണ്ണിയെ അലിവോടെ കണ്ടു അവർ വണങ്ങി
കാലം ഒരുക്കിവെച്ച സുകൃതമിത് ഒന്നായ് വാഴ്ത്താം
ജില്ലും ജിലാലേ ജില്ലും ജിലാലേ
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ജില്ലാലേ (2)
മൂടൽ മഞ്ഞിൽ പോന്നിൻ വെട്ടം കണ്ടേ പുൽകൂടിനുള്ളിൽ
ഓമൽ കൈകൾ കൊട്ടി കൊഞ്ചിത്തഞ്ചും ഉണ്ണി പിറന്നേ
ബദ്‌ലഹേമിൻ മാറിൽ കാരുണ്യത്തിൻ മഞ്ഞു പൊഴിഞ്ഞെ
ക്രിസ്മസ് രാവിൽ പുതു നിലാവുമായ്
മറിയം തന്റെ മടി മേലെ മഹാ രാജൻ കിടന്നേ
അരികിൽ മലാഖമാർ തരാട്ടുകൾ സ്തുതിച്ചു പാടി
ഉലകിൽ ആനന്ദ രാവിന്റെ തുടക്കം
വാഴ്ത്താം കരുണയോടെ കനിവു തേടി ഹാലേലൂയ
ജില്ലും ജിലാലേ ജില്ലും ജിലാലേ
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ജില്ലാലേ(2)
പുതുയുഗ കാലത്തിൻ വഴികാട്ടീടാൻ
കനവുകൾ ഒന്നൊന്നായ് നിറവേറ്റീടാൻ
നിറയും താരങ്ങൾ സാക്ഷിയാക്കി
പിറന്നേ രാജാധിരാജൻ
പ്രിയരേ ആർപ്പ് വിളി ആഘോഷമായ് വാഴ്ത്തി പാടീടം
മുഴങ്ങും താളങ്ങളും മേളങ്ങളും ഒന്നായ് പെയ്യട്ടെ
ഉലകിൽ ആനന്ദ രാവിന്റെ തുടക്കം
വാഴ്ത്താം കരുണയോടെ കനിവു തേടി ഹാലേലൂയ
നാ നാ നാ നാ നാ നാ നാ
ജില്ലും ജിലാലേ ജില്ലും ജിലാലേ
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ജില്ലാലേ…