Maanathu Ninnum Maniveena Meetti – Latest Malayalam Christmas Carol Song

Maanathu Ninnum Maniveena Meetti – Latest Malayalam Christmas Carol Song


Sung by : Sydney Bethel Marthoma Church Choir
Music & Orchestration : Santhosh Abraham
Lyrics : P K Johnson
Camera : Thomas Varghese(Tom)
Video Editing : Roy George(Sunil)

Lyrics
മാനത്തു നിന്നും മണിവീണ മീട്ടി
മാധുര്യ ഗാനങ്ങൾ ആലപിച്ചാഘോഷിച്ചും
മാലാഖമാർ വാഴ്ത്തിടുന്നു
മാനവ രക്ഷകനാം യേശുവിനെ

പാപങ്ങൾ പൊക്കാനായി ഈ ധരയിൽ
പുൽക്കൂട്ടിൽ വന്നു പിറന്നാരാവിൽ താഴ്മയായി …രാജനായി
കീറ്റ് ശീലകളാൽ പൊതിയപ്പെട്ട
പൈതലെ കണ്ടു നമിച്ചല്ലോ ആട്ടിടയർ …ശാന്തമായ്

താരത്തെ നോക്കിയതാം വിദ്വാന്മാർ
കൊട്ടാരങ്ങൾ തേടി ആ രാത്രിയിൽ യാത്രയായ് ….പ്രത്യാശയാൽ
ബെത്ലഹേമിലെ കാലിക്കൂട്ടിൽ
രാജാധി രാജനായ് കാഴ്ചകൾ അർപ്പിച്ചവർ …ആമോദമായ്‌

Trip.com WW

Scroll to Top