
Mahimayilennum nirangidunnon song lyrics

Mahimayilennum nirangidunnon song lyrics
1. മഹിമയിലെന്നും നിറഞ്ഞിടുന്നോൻ
ജ്യോതിസ്സിൽ എന്നും വസിച്ചിടുന്നോൻ
മനുഷ്യനായ് ഭൂവിൽ അവതരിച്ചോൻ ഭൂതലത്തിലിനി വേഗം വരുന്നവൻ താൻ
വരുന്നവൻ താൻ – യേശു
2. ഭൂവിലും ആകാശത്തിലും അടങ്ങാത്തവൻ
ദേവാലയങ്ങളിലെങ്ങും വസിച്ചിടാത്തോൻ താഴ്മയാലെ പുൽകൂട്ടിൽ പിറന്നവൻ താൻ എന്നുടെ ഉള്ളിൽ നീ എന്നും വസിച്ചിടെണം
വസിച്ചിടെണം – യേശു
3. എളിയവനോടു കൂടെ നീ വസിച്ചു
എളിയവരെ തന്നോടാനയിച്ചു അഗ്‌നിയിലും മേഘത്തിലും വെളിപ്പെടുത്തി അവിടത്തെ ശക്തി ഇനി വെളിപ്പെടട്ടെ വെളിപ്പെടട്ടെ- യേശു
4. ദാനിയേലിൻ പ്രാർത്ഥന നീ കേട്ടുവല്ലോ
ഏലിയാവിനു സഹായം ചെയ്‌തുവല്ലോ പർവ്വതങ്ങളിൻമേൽ മഞ്ഞ് അയയ്ക്കുന്നല്ലോ ഞങ്ങളുടെമേലും ശക്‌തി അയയ്‌ക്കേണമേ
അയയ്ക്കേണമേ – യേശു
5. ഞങ്ങൾക്കു രാജാധിരാജൻ നീയല്ലയോ നിത്യജീവൻ തന്നിടുന്നോൻ നീയല്ലയോ വേഗംവരും കർത്താവും നീയല്ലയോ വന്നീടുക യേശു രാജാവേ
രാജാവേ – യേശു