MALANIRAYIL AZHAKAI | DSMC CHOIR | Christmas Song

MALANIRAYIL AZHAKAI | DSMC CHOIR | Christmas Song


Lyrics by Rev. Abraham Thoma
Music by Rev. Ashish Thomas George
Orchestration by Prakash Alex
Recorded and Mixed at DSMC Studio by Stanly Alex for the Pulkkoottil Pookkalam 2018

മലനിരയിൽ അഴകായ് തനു പെയ്തിറങ്ങും
അഴകിൻ അലയായ് അകലെ ഗാനമായ്
കണ്മണിയെ കാണാൻ താരാട്ടു പാടാൻ
താരകം ചൊല്ലിയ ദേവകുമാരനെ വാഴ്ത്താൻ

അണയുന്നിതാ കാഴ്ചയുമായ് അകതാരിൽ
ആനന്ദമായ്

വിദൂതരും മാനവരും ഒന്നായി ഒരു രാഗമായ്

ഹാലേലൂയാ ദാവീദിൻ ഉന്നതനെ
ഹാലേലൂയാ മറിയത്തിൻ പൊൻമകനെ
ഹാലേലൂയാ ലോകത്തിൻ രക്ഷകനെ
ഹാലേലൂയാ ഹലലൂയാ ഹലലൂയാ

BGM

സ്വർഗീയ സേനകൾ പാടുന്നുവോ
സ്നേഹം മന്നിതിൽ ആകുന്നുവോ
പാരിലെ കൂരിരുൾ മായുന്നുവോ
ആരിവൻ താതന്റെ പൊൻ സുതനോ
ഇരവിൽ അകന്ന മനസിനരികെ നിറഞ്ഞ
ചിരിയുമായ്
കറ നിറഞ്ഞൊരു കനവിലാകവേ പകrum
കനിവുമായ്

ഈ രാവിൽ ഭൂജാതനായ് സ്വർഗ്ഗ താരം
മാനവനായ്

മലനിരയിൽ അഴകായ് ….

BGM

മിഴിയിൽ നീർക്കണം നിറയുന്നുവോ
ഇടനെഞ്ചിൽ നൊമ്പരം തിങ്ങുന്നുവോ
ആകുല കാർമുകിൽ പെയ്തിടുന്നു
ജീവിത താരകൾ മങ്ങിടുന്നു

കരകടന്നു തിരകൾ വന്നാൽ അതിനും
മീതെയായ്

കരം പിടിച്ചൊരു തണലിലാക്കുവാൻ പാരിതിൻ
നായകനായ്

ഈ രാവിൽ ഭൂജാതനായ് സ്വർഗ്ഗ താരം
മാനവനായ്

മലനിരയിൽ അഴകായ്…….

Exit mobile version