Malayalam Christmas Carol Song 2022 (New) – Tharangal Kannu Chimmum Pathiravin Theerathu
Malayalam Christmas Carol Song 2022 By Carol Family
Drums : Jeslin Varghese
/Singer ,Saju Saji,somy,eldhos and Sijo
Music and Lyrics : Lijo
Tharangal Kannu Chimmum Pathiravin Theerathu
christian song with drums,new malayalam carol song,Malayalam Christmas Carol Song 2022, 2022 new carol song.
താരങ്ങൾ കണ്ണു ചിമ്മും പാതിരാവിന് തീരത്ത്
പാലോളി പുഞ്ചിരി തൂകിയൊരുണ്ണി പിറന്നല്ലോ
പൊന്നുണ്ണിക്കെന്തൊരു ഭംഗി
പൂമഞ്ഞിൻ പന്തലൊരുക്കി
ഈ രാവിൻ തിരുമുറ്റത്തൊരു പാട്ടതു പാടീടാം
രാജാധി രാജനെ …സ്വർലോക നായകനെ
രാജാധി രാജനെ …സ്വർലോക നായകനെ
നീ വന്നു രക്ഷകനായി പാരിന്റെ ഉടയവനായി
ബത്‌ലേമിലെ കാലിക്കൂട്ടിൽ വന്നു പിറന്നല്ലോ
നീ വന്നു രക്ഷകനായി പാരിന്റെ ഉടയവനായി
ബത്‌ലേമിലെ കാലിക്കൂട്ടിൽ വന്നു പിറന്നല്ലോ
താരങ്ങൾ കണ്ണു ചിമ്മും പാതിരാവിന് തീരത്ത്
പാലോളി പുഞ്ചിരി തൂകിയൊരുണ്ണി പിറന്നല്ലോ
ഉലകിന്റെ ഉടയവനെ ഉയരങ്ങളിലുള്ളവനെ
ഉലകിന്റെ ഉടയവനെ ഉയരങ്ങളിലുള്ളവനെ
പുൽക്കൂട്ടിൽ പൊന്നൊളി വീശി പൂങ്കാറ്റും കിന്നരമോതി
മറിയത്തിൻ പൊൻമകനായി ഉണ്ണി പിറന്നല്ലോ
പുൽക്കൂട്ടിൽ പൊന്നൊളി വീശി പൂങ്കാറ്റും കിന്നാരമോതി
മറിയത്തിൻ പൊൻമകനായി ഉണ്ണി പിറന്നല്ലോ
താരങ്ങൾ കണ്ണു ചിമ്മും പാതിരാവിന് തീരത്ത്
പാലോളി പുഞ്ചിരി തൂകിയൊരുണ്ണി പിറന്നല്ലോ
അരചന്മാർ വന്നവനെ ഒന്നാകെ നമിച്ചവനെ
അരചന്മാർ വന്നവനെ ഒന്നാകെ നമിച്ചവനെ
പൊന്നുണ്ട് മീറയുമുണ്ട് താരാട്ടിൻ ഈണവുമുണ്ട്
പൊന്നോമന ഇന്നെനുള്ളിൽ വന്നുപിറന്നല്ലോ