New Malayalam Christmas Song |നക്ഷത്രപൂക്കൾ | Nakshathrappookal | Olive Creations International|

New Malayalam Christmas Song |നക്ഷത്രപൂക്കൾ | Nakshathrappookal | Olive Creations International|


#Nakshathrappookal#TheRhythmofHeaven#XmasDevotionalSongs#OliveCreationsInternational#MridulaVarier#happyxmas

Karaoke link

Lyrics

//പല്ലവി//
തൂമഞ്ഞു തൂകും നിലാവിൽ
സ്നേഹത്തിൻ ദീപം തെളിഞ്ഞു
ഭൂജാതനായ് ലോകൈക നാഥൻ
പൊന്നോമനയായ് പാരിൽ

//കോറസ്സ്‌//
രാരീരം രാരീരം രാരോ…രാരീരം രാരീരം രാരോ.

//അനുപല്ലവി//
പനിനീരു തൂകും നീല നിലാവിൽ
നീഹാരം പോലെന്നിൽ നീയലിഞ്ഞു
നക്ഷത്ര പൂക്കൾ പുഞ്ചിരി തൂകി
കമനീയമാം നിൻ വദനം നോക്കി
ആകാശ പൊയ്കയിൽ പാതിരക്കാറ്റിൽ
ആലോലം പാടുന്നു മാലാഖമാർ
ഹല്ലേലൂയ്യാ….ഹല്ലേലൂയ്യാ….ഹല്ലേലൂയ്യാ.

//ചരണം//
പൊന്നൊളി തൂകും വെൺമുകിലിൽ
താരകവൃന്ദങ്ങൾ മിഴി തുറന്നു
മഞ്ഞുറങ്ങീടും യൂദയ പോലും
കാരുണ്യവർഷത്താൽ തളിരണിഞ്ഞു
ഉലകിന്നുയിരായ്‌ പുൽകൂട്ടിൽ വാഴും
തിങ്കൾ കിടാവേ ചായുറങ്ങൂ
രാരിരം രാരിരം രാരോ….രാരീരം രാരീരം രാരോ.

സ്നേഹം ബലിയായ്‌ എന്ന സൂപ്പർഹിറ്റ്‌ ഗാനത്തിനു ശേഷം അതേ ടീം മറ്റൊരു മനോഹരമായ താരാട്ട്‌ പാട്ടുമായ്‌ നിങ്ങളുടെ മുൻപിൽ എത്തുകയാണു ഈ ക്രിസ്തുമസ്സ്‌ വേളയിൽ.

നക്ഷത്രപുക്കൾ(The Rhythm of Heaven)
വിണ്ണിന്റെ മഹിമപ്രതാപങ്ങൾ എല്ലാം വെടിഞ്ഞ്‌ മണ്ണിലേക്ക്‌ ഇറങ്ങി വന്ന് മനുഷ്യനോളം താഴ്‌ന്നിറങ്ങുന്ന ദൈവകുഞ്ഞാട്‌…വെറും കാലിത്തൊഴുത്ത്‌ ഒരു ലാളിത്യത്തിന്റെ പുൽമെത്തയായ നിമിഷം.

വിണ്ണിന്റെ നാഥൻ മണ്ണിൻ സുതനായ്‌ പിറന്നപ്പോൾ നക്ഷത്രപൂക്കൾ പോലും പുഞ്ചിരി തൂകി….അവരേറ്റു പാടീ രാരീരം രാരീരം രാരോ.

ഈ ഒരു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത ഞാൻ ആദ്യമയി സംഗീതസംവിധാനം നിർവ്വഹിച്ചൂ എന്നുള്ളതാണു…നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളൂം,പ്രർത്ഥനകളും ഈ ഗാനത്തിനുണ്ടാകണം.

എന്ന് സ്നേഹപൂർവ്വം!!!!!!!
സൽജിൻ കളപ്പുര.

Lyric’s/Sumod Cheriyan
Music/Salgin Kalapura
Vocal/Mridula Varier
Bgm/Martin Andrews
Mix&master/Jinto john (Geetham Cochin)

Trip.com WW

Scroll to Top