Njan Urangan Pokum | ഞാന്‍ ഉറങ്ങാന്‍ പോകും മുന്‍പായ്‌ | Malayalam Christian Devotional Song

Njan Urangan Pokum | ഞാന്‍ ഉറങ്ങാന്‍ പോകും മുന്‍പായ്‌ | Malayalam Christian Devotional Song


Lyrics
ഞാനുറങ്ങാൻ പോകും മുൻപായ്‌
നിനക്കേകുന്നിതാ നന്ദി നന്നായ്‌
ഇന്നു നീ കരുണ്യപൂർവ്വം-തന്ന
നന്മകൾക്കൊക്കെയ്ക്കുമായി
(ഞാനുറങ്ങാൻ….)

നിന്നാഗ്രഹത്തിന്നെതിരായ്‌
ചെയ്തൊരെൻ കൊച്ചു പാപങ്ങൾ പോലും(2)
എൻ കണ്ണുനീരിൽ കഴുകി-മേലിൽ
പുണ്യപ്രവർത്തികൾ ചെയ്യാം
(ഞാനുറങ്ങാൻ…)

ഞാനുറങ്ങീടുമ്പൊഴെല്ലാം
എനിക്കാനന്ദനിദ്ര നൽകേണം(2)
രാത്രി മുഴുവനുമെന്നെ-നോക്കി
കാത്തു സൂക്ഷിക്കുക വേണം -തന്ന
നന്മകൾക്കൊക്കെയ്ക്കുമായി..

Music:
ജോബ്
Lyricist:
വർഗീസ് മാളിയേക്കൽ
Film/album:
തൊമ്മന്റെ മക്കൾ

Trip.com WW

Scroll to Top