Paramapithavinu Sthuthi song lyrics – പരമപിതാവിനു സ്തുതിപാടാം

Paramapithavinu Sthuthi song lyrics – പരമപിതാവിനു സ്തുതിപാടാം

1.പരമപിതാവിനു സ്തുതിപാടാം
അവനല്ലോ ജീവനെ നല്കിയവൻ
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു

2.അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയിൽ പാലിച്ചവൻ
ആഹാരപാനീയമേകിയവൻ
നിത്യമാം ജീവനെ നൽകിടുന്നു

3.ഇടയനെപ്പോലെന്നെ തേടിവന്നു
പാപക്കുഴിയിൽനിന്നേറ്റിയവൻ
സ്വന്തമാക്കി നമ്മെ തീർത്തീടുവാൻ
സ്വന്തരക്തം നമുക്കേകിയവൻ

4.കൂടുകളെകൂടെക്കൂടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളതിന്മേൽ വഹിച്ചു നമ്മെ
നിലംപരിചായി നാം നശിച്ചിടാതെ

5.സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാം അവൻ മുൻപിൽ ആദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലോ നമ്മുടെ രക്ഷയിൻപാറ

Paramapithavinu Sthuthi malayalam christian song lyrics in english

1.Parama pithavinu sthuthy paadam
Avanallo jeevane nalkiyavan
Paapangal aakave kshmichidunnu
Rogangal akhilavum neekkidunnu

2.Ammaye polenne omanichu
Apakada velayil paalichavan
Aahara paaneeyam eakiyavan
Nithyamam jeevane nalkidunnu

3.Idayane polenne thedy vannu
Paapakkuzhiyil ninnettiyavan
Swanthamakki namme theerthiduvan
Swantha raktham namukkekiyavan

4.Koodukalekkoode koodilakky
Parakkuvanay namme sheelippichu
Chirakukal athineml vahichu namme
Nilam parichayi naam nashichidathe

5.Sthothram cheyyam hrudhayamgamay
Kumbidam avan munpil aadhravay
Hallelujah paadam modhamode
Avanallo nammude rakshakaran

Scroll to Top