Ponnunnikkaay | New Malayalam Christmas Carol Song | Thappukalode…Thakilukalode…| RAYS OF GRACE.
—CREDITS—
Lyrics & Music : Francy Vincent Chenginiyadan
BGM & Chorus : Lijoy Jacob
Main Vocal : Fithosh Velur & Francy Vincent
Rap Lyrics & Vocal : Darwin Rap Artist
Rhythm & Mix : Retheesh Roy (SIENA STUDIO)
Video & Editing : Asams Sthanislavos
Graphic : Rinto Varghese
Vocal Support : Prem Aby Joy & Jerin Raj Kulathinalan
Recording Unit : Siena Studio Sharjah
—SPECIAL THANKS—
SYRO-MALABAR COMMUNITY DUBAI
Jith | Assish | Soumya | Asha | Laya | Gilma | Abin | Ancy | Nibu
————————-RAYS OF GRACE DUBAI————————-
LYRICS – MALAYALAM
————————————
ദൂരെ ബേദ്ലെഹേമില്‍ പൊന്‍ താരം കണ്‍ തുറന്നു
മന്നില്‍ ശാന്തിയേകാന്‍ ജാതനായി യേശുനാഥന്‍
തപ്പുകളോടെ തകിലുകളോടെ ഈ രാവില്‍-
നാഥനു മംഗള ഗീതികള്‍ പാടി വണങ്ങീടാം
പൊന്നുണ്ണിക്കായ് കാഴ്ചകളേകാന്‍
താരകദീപം രാജാക്കള്‍ക്കായ് പാതയൊരുക്കുന്നേ
ആട്ടിടയന്മാര്‍ സ്വര്‍ഗ്ഗസംഗീതം
കേട്ടു യാത്രയായ് ഉണ്ണിയെക്കാണാന്‍
ഏറ്റുപാടിടാം ആ സങ്കീര്‍ത്തനം
ഒന്നുചേര്‍ന്നിടാം പുല്‍കൂടിന്നരികില്‍
താരഗണങ്ങള്‍ പൊന്‍പ്രഭതൂകും
മഞ്ഞണിയുന്നീ നീലനിലാവില്‍
ഒന്നായ് ചേരാം ആമോദത്താല്‍
ആടിപ്പാടീടാം
മഞ്ഞിന്‍കണികകള്‍ പൊഴിയും രാവില്‍
ഉണ്ണിയെ വരവേല്‍ക്കാം
ചെറുചിരി തൂകും പൊന്നുണ്ണിക്കായ്
ഗീതികള്‍ പാടീടാം
പിള്ളക്കച്ചക്കുള്ളില്‍ ഉള്ളൊരു
ഈ ചെറു നറുമലരിന്‍
കാരുണ്യത്തിന്‍ ഗീതികളെങ്ങും
വാഴ്ത്തിപ്പാടീടാം
പാരിന്‍ പാപത്തിന്‍ കറകള്‍ കഴുകിടുവാന്‍
ദൈവ സ്നേഹം ഈ ഭൂവിനു നല്‍കിടുവാന്‍
മന്നില്‍ മക്കള്‍ക്കു ശാന്തി പകര്‍ന്നിടുവാന്‍
വിണ്ണിന്‍ രാജാധി രാജന്‍ ജാതനായ്
കരുണാമയനേ നിന്‍റെ ഗീതികളെങ്ങും പാടീടാനായ്
പോകാം പാരില്‍ നന്മ വിതച്ചീടാം
തപ്പുകളോടെ തകിലുകളോടെ ഈ രാവില്‍-
നാഥനു മംഗള ഗീതികള്‍ പാടി വണങ്ങീടാം
പൊന്നുണ്ണിക്കായ് കാഴ്ചകളേകാന്‍
താരകദീപം രാജാക്കള്‍ക്കായ് പാതയൊരുക്കുന്നേ
ആട്ടിടയന്മാര്‍ സ്വര്‍ഗ്ഗസംഗീതം
കേട്ടു യാത്രയായ് ഉണ്ണിയെക്കാണാന്‍
ഏറ്റുപാടിടാം ആ സങ്കീര്‍ത്തനം
ഒന്നുചേര്‍ന്നിടാം പുല്‍കൂടിന്നരികില്‍
താരഗണങ്ങള്‍ പൊന്‍പ്രഭതൂകും
മഞ്ഞണിയുന്നീ നീലനിലാവില്‍
ഒന്നായ് ചേരാം ആമോദത്താല്‍
ആടിപ്പാടീടാം