RAAJARAAJAN JAATHANAAY| Christmas Song| Mince John| Josey Pullad

RAAJARAAJAN JAATHANAAY| Christmas Song| Mince John| Josey Pullad


Apple Music: http://itunes.apple.com/album/id/1716166409
Spotify: https://open.spotify.com/album/3aOk6LXIMowIuTztEbHpti
Lyrics : Mince John
Music : Josey Pullad
BGM : Lijo Abraham
Studio : DSMC, Tiruvalla
Mixing : Stanly Alex
Video/ Edit : Joel Jokuttan

Lyrics
രാജരാജൻ ജാതനായ്
ബെത്‌ലഹേമിൻ നഗരിയിൽ
ദൈവസ്നേഹത്തിൻ പൊൻ പ്രഭയായ്
പാരിൽ തെളിഞ്ഞു നിറ സാനിധ്യം
ആലംബഹീനർക്കൊരാശ്വാസമായി
രക്ഷയിൻ സന്ദേശമായ്

ഹല്ലേലൂയാ ഹാല്ലേലൂയാ
ദൈവത്തിനു മഹത്വം
അത്യുന്നതങ്ങളിൽ ദൈവത്തിനു
മാമഹത്വം മാമഹത്വം
ഭൂമിയിൽ സന്മനസ്സുള്ളവർക്ക്
സമാധാനം സമാധാനം
സമാധാനം സമാധാനം

ആരവമില്ലാതെ ആഘോഷമില്ലാതെ
കന്യകയിൽ പിറന്നവൻ
ഇമ്മാനുവേൽ ഇമ്മാനുവേൽ
നൽകുന്നു പ്രത്യാശ മാനവർക്കേവർക്കും
രക്ഷയിൻ സന്തോഷവും
രക്ഷയിൻ സന്തോഷവും

പൂമേടയില്ലാതെ പൂമെത്തയില്ലാതെ
എളിമയിൽ പിറന്നവൻ
ഇമ്മാനുവേൽ ഇമ്മാനുവേൽ
ആദിവ്യസ്നേഹത്തിൻ സാക്ഷ്യം പകർന്നിടാൻ
പോകാമീ പാരിതിൽ നാം
പോകാമീ പാരിതിൽ നാം

Trip.com WW

Scroll to Top