Raavil Kuliraarnna Raavil | രാവിൽ കുളിരാർന്ന രാവിൽ | Malayalam Christmas Song 2023
Malayalam Christmas Song
Written and Composed by Dennesen Varghese
Singer: Riyas Kariyad
Violin: Joy
Guitars: Dennesen Varghese
Recorded, Mixed and Mastered at denn’s Media
PLEASE FIND THE KARAOKE TRACK BELOW
(Please copy and paste the URL on the browser)
https://drive.google.com/file/d/1ovHnfOwtU4qHZ9ldZ3Fc7n378WcuCrmx/view?usp=share_link
LYRICS
രാവിൽ കുളിരാർന്ന രാവിൽ
തളിരും പനി വീണുറങ്ങി
പാൽനിലാ പെയ്യുമാ വാനിൽ പ്രകാശമായി
പൊൻ പ്രഭ ചൊരിയുമാ താരം
മാനവർക്കായിതാ വിണ്ണിൻ നാഥൻ
ഗോശാല തന്നിൽ പിറന്നു
വാനവ ദൂതർ തൻ ഗീതം
മന്നിൽ മുഴങ്ങുന്ന നേരം
അജപാലകർ ആമോദമായ്
പൈതലിൻ തിരുമുഖം കണ്ടൂ
പാരിൽ ശാന്തിയതേകാൻ
നിറയും ഇരുളകറ്റീടാൻ
ആശയറ്റവരാം അഗതികൾക്കായി
ആലംബമാകുവാൻ വന്നു
എളിമ തൻ അടയാളമാകും തൊഴുത്തിൽ
കുഞ്ഞിളം പൈതൽ മയങ്ങി.
വാനവ ദൂതർ തൻ ഗീതം
മന്നിൽ മുഴങ്ങുന്ന നേരം
ആനന്ദമായ് മാലോകരും
ദൈവീക ശാന്തി നുകർന്നു.
Try Amazon Fresh