Super Hit Christmas Song💫Aby Vettiyar✨Anna Baby✨2019Hit Song✨
“Santhamaaye urangunna bethlahemil✨
ശാന്തമായ് ഉറങ്ങുന്ന ബേത്ലഹേമിൽ🏕
♻️
Lyrics and Music :Aby Vettiyar
BGM : V J Pretheesh
Singers: Isabelle, Anna Baby, Dhanya Chandy, Santhosh Wilson, Jinto John
Mixing/Mastering: Jinto Geetham
Studio: Geetham Digital Cochi
Editing/Video: Albert Joshi & Jinto Geetham
Contact: Aby Vettiyar } 9745629246
💦
ശാന്തമായുറങ്ങുന്ന ബേത്ലഹേമിൽ
ദാവിദിൻ പട്ടണമാം പുണ്യഭൂവിൽ
പാരിന്റെ പാപങ്ങൾ പോക്കീടുവാൻ
ദൈവത്തിൻ സുതനായൊരുണ്ണിപിറന്നു
കൊട്ടാരക്കെട്ടുകൾ തുറന്നില്ലയെങ്കിലും
പുൽക്കൂട്ടിനുള്ളിലായ് അവതരിച്ചൂ
ശാന്തിതൻ ദൂതുമായ് നാഥൻവന്നു
💧
ശീതക്കാറ്റടിക്കുമാക്കാലിക്കൂട്ടിൽ..
ശീതമകറ്റാനായ് ഒന്നുമില്ലാ..
കീറ്റുശീലയാൽ പൊതിഞ്ഞാപൈതലെ
മാറോട് ചേർത്തമ്മ താലോലിച്ചു ..
ആരാരിരോ ..ആരാരിരോ ..ആരിരാരോ ..
ആരാരിരോ ………………………..
💧
മഞ്ഞിൻ മഴതൂകും മധുരനിലാവിൽ..
മയിലുകൾ ആനന്ദനൃത്തമാടി ..
മുകിലിൻ തേരിലേറി മാലാഖമാർപാടും
താരാട്ടിനീണം കേട്ടവൻമയങ്ങി ..
ആരാരിരോ .. ആരാരിരോ ..ആരിരാരോ
ആരാരിരോ ………,…………………
💧
സ്വർഗ്ഗം തുറന്നാസുന്ദരരാവിൽ..
സ്വർഗ്ഗീയ ദൂതൻമാർ ആർത്തുപാടി..
തപ്പിൻതാളമോടെ കിന്നരവീമീട്ടി
മാലോകരാഗാനം ഏറ്റുപാടി …
ലാലലലാ ലാലലലാ .. ലാലലാലാ ..ലാലലലാ…💦