
Swarga Kavaadam Thurannu – Malayalam Christmas Carol Song by Sydney Bethel Marthoma Church Choir

Swarga Kavaadam Thurannu – Malayalam Christmas Carol Song by Sydney Bethel Marthoma Church Choir
Sung by : Sydney Bethel Marthoma Church Choir
Lyrics : PK Johnson
Orchestration : Santhosh Abraham
Music : Albert Vijayan
Video & Editing : Thomas Mathew (Tom) & Roy George(Sunil)
Lyrics
സ്വർഗ്ഗ കവാടം തുറന്നു
സ്വർഗീയ ഗാനം ഉതിർന്നു
വാനവീഥിയിൽ ഉയർന്നു
സ്നേഹ സംഗീത ധാര
ഉലകിൻ നാഥനാം യേശു
ഗോശാല തന്നിൽ പിറന്നു
മാനവ പാപം അകറ്റാൻ
മാനവനായി ഭൂവിൽ വന്നു – സ്വർഗ്ഗ കവാടം തുറന്നു
ഇടയന്മാർ ഓടി അണഞ്ഞു
പൊന്മേനി കണ്ടു വണങ്ങി
ഹൃദയത്തിൽ ആഹ്ളാദം തിങ്ങി
സ്വർലോക നാഥനെ വാഴ്ത്തി – സ്വർഗ്ഗ കവാടം തുറന്നു
വിദ്വാന്മാർ മൂവരും വന്നു
കൈക്കുമ്പിളിൽ കാഴ്ചയുമായി
തൃപ്പാദം തൊട്ടു വണങ്ങി
ആമോദത്തോടെ മടങ്ങി – സ്വർഗ്ഗ കവാടം തുറന്നു