Swargeeya Gaanam Kettunarnu – A Malayalam Christmas Carol Song
Music : Albert Vijayan
Orchestration: Santhosh Abraham
Video & Camera Editing : Roy George (Sunil)
Singers : Annie Johnson, Neetha Johnson, PK Johnson & Santhosh Abraham
Lyrics : Plavila K Johnson
സ്വർഗ്ഗീയ ഗാനം കേട്ടു ഉണർന്നു
താഴ്വര തന്നിലെ ആട്ടിടയർ
ആമോദത്താൽ ഓടി അണഞ്ഞിടുന്നു
പുൽക്കൂട്ടിൽ ഉണ്ണിയെ കാണ്മതിന്നായി
കാണ്മതിന്നായി……
താരാട്ടു പാടി മാലാഖമാർ
തലോലമേകി പൂന്തെന്നൽ
ദൈവദൂതർ ചേർന്ന് പാടി
അത്യുന്നതങ്ങളിൽ മാമഹത്വം (3) – സ്വർഗ്ഗീയ ഗാനം
നക്ഷത്രം നോക്കി വിദ്വാന്മാർ
ബെത്ലെഹെമിൽ വന്നെത്തിടുന്നു
പൈതലാം യേശുവേ ദർശിച്ചു
കാഴ്ചകൾ നല്കി വണങ്ങിടുന്നു (3) – സ്വർഗ്ഗീയ ഗാനം
പാരിൽ സമാധാനം ശാന്തിയും
മാനവർകെല്ലാം പ്രത്യാശയും
സർവ്വേശ്വരൻ തൻ വാഗ്ദാനം
സഫലമായീ ആ രാവിൽ (3) – സ്വർഗ്ഗീയ ഗാനം