yahoodiyayile oru gramathil – യഹൂദിയായിലെ super hit malayalam Christmas Carol #carol #christmas

yahoodiyayile oru gramathil – യഹൂദിയായിലെ super hit malayalam Christmas Carol #carol #christmas


Yahoodiyayile Oru Gramathil song lyrics were written and composed by A. J. Joseph. This song was beautifully rendered by legendary playback singer K. J. Yesudas

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തിന്‍ കുളിരും രാവില്‍
രാപര്‍ത്തിരുന്നു രചപാലകര്‍ ദേവനാദം കേട്ടു ആമോദരായ് (2)

വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരകാ രാജകുമാരിയോടൊത്തന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയ..
1
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നില്‍ക്കണ്ടു അവര്‍ ബെതലേം തന്നില്‍ വന്നു (2)
രാജാധി രാജന്‍റെ പൊന്‍ തിരുമേനി (2)
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു (വര്‍ണ്ണരാജികള്‍ വിടരും..)
2
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ.. (2)
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു (2)
ദേവാദി ദേവന്‍റെ തിരുസന്നിധിയില്‍ (2)
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി (യഹൂദിയായിലെ..)
Try Amazon Fresh

Scroll to Top