Thaarangal Vaanil – Latest Malayalam Christmas Carol Song
Music, Orchestration & Sound Recording: Santhosh Abraham
Lyrics: PK Johnson
Singers: Santhosh Abraham, Biju George, PK Johnson, Annie Johnson, Neetha Varghese
Video Editing: Sam Johnson
Lyrics
താരങ്ങൾ വാനിൽ നിരന്നു നിന്നു – ശോഭയോടെ
താരാട്ടു ഗാനം ഉതിർന്നു വന്നു – ആലോലമായ്
താഴ്വരയാം ബേത്ലെഹേം ഉണർന്നു
തനയൻ യേശു പിറന്ന രാവിൽ
താലോലമേകുന്നു പൂന്തെന്നൽ
തംബുരു മീട്ടും കുളിർതെന്നൽ
തങ്കക്കിനാവുകൾ പൂവണിഞ്ഞു
താതൻ വചനം നിവർത്തിയായീ – താരങ്ങൾ വാനിൽ
സ്വർഗീയരാജൻ മാനവനായി
സ്വർഗം വെടിഞ്ഞന്നു വന്നല്ലോ
സർവ്വമാനുഷർക്കും രക്ഷകനായി
സ്നേഹസ്വരൂപൻ ഭൂജാതനായി- താരങ്ങൾ വാനിൽ


