Aakashame Aanandhagaanam | Malayalam Christmas Carol Song 2024 | Thoombakode Jose | Thomas Pynadath
Holy voice creations Thoombakode | Anto Vattoly I #RIZON #Bindhu Urmise #Malayalam Christmas song #Christmas harmony
Lyrics: Anto vattoly | Music:Thoombakode Jose | Orchestration: Thomas Pynadath |
Flute & Saxophone: RIZON
Harmony: SOJAN | ROBIL RAPHAEL | JOSE | BHINDU URMISE | FEMI | REEJA | SINI
Producer: JILBY ANTO
Studio: TUNES CHALAKUDY | TP MEDIA THRISSUR
Recording: DENSON | Mixing & Mastering: ANIL
Camera: JOMON KUTTIKADAN | Editing: ANTO CHIRIYANKANDATH
Karaoke link below
# For wave file Karaoke please contact Jose-9744143075
ആകാശമേ ആനന്ദഗാനം ആലപിക്കുക
ഭൂമിയേ അതേറ്റു പാടുക
സീയോനിൽ നിന്നും
ഉടമ്പടിയുടെ ഉറവ ഒഴുകി
ആകാശമേ ആനന്ദഗാനം ആലപിക്കുക
ഭൂമിയേ അതേറ്റു പാടുക
ദാവീദിൻ ഗോത്രത്തിൽ ജോസഫിന്റേയും
മറിയത്തിന്റേയും സുതനായ്
മിശിഹാ ഭൂജാതനായി
സ്വരമുയർത്തി പാടാം മനമുയർത്തി വാഴ്ത്താം
കന്യകതൻ പ്രിയ സൂനുവിനെ
സ്വർഗ്ഗ ദൂതരൊപ്പം താളമേളമോടെ കീർത്തനങ്ങളാർത്തുപാടിടാം
അന്ധകാരത്തിൽ കഴിഞ്ഞൊരു ജനതക്കായ്
മഹത്തായ ദിവ്യ പ്രകാശമായി (2)
ജെറുസലേമിലെ ബെത്‌ലെഹേമിൽ
മഞ്ഞുപെയ്യും ശാന്ത രാത്രിയിൽ
പുൽ തൊഴുത്തിൽ കാലികൾക്കുമിടയിൽ
എളിമയുള്ള ദാസരൂപനായി
അത്യുന്നത പുത്രൻ യേശു മഹേശൻ
രക്ഷകൻ ഭൂജാതനായി.
സ്വരമുയർത്തി….
മോക്ഷരാജാവിനു കാഴ്‌ചകളേകുവാൻ
കാതങ്ങൾ താണ്ടിയ ജ്ഞാനികൾക്കായ് (2)
ദർശനമായി ഇസ്രായേലിൻ രാജൻ
പ്രവചനങ്ങൾ പൂർത്തിയാക്കുവാൻ
കാത്തിരുന്ന ജനതകൾക്കു മോദമായ്
മർത്യനായി പാരിതിൽ പിറന്നു.
അത്യുന്നത പുത്രൻ യേശു മഹേശൻ
മാനവർക്കു സദ്വാർത്തയായി.
ആകാശമേ…..
Try Amazon Fresh