Kalithozhuthil Pirannu | Malayalam Christmas Song | Joanna J Francis | Anoop Kovalam
Vocal: Joanna J Francis
Chorus: Vidya, Sini shaiju & Ranjini
Lyrics & Music: Victor George
Orchestration, Recording & Mixing: Anoop Kovalam
DOP: JJ Jose & Vinod kumar
Assistant: Sachu
Video Editing: Sajan Madhav & Abhi
Lyrics:
കാലിത്തൊഴുത്തിൽ പിറന്നൂ
കന്യകാമേരി സുതൻ
കണ്ണുനീരകന്നിടുന്നു മന്നിൽ നിന്നും ഓ..
വാനസേന നിരന്നു നിന്നെ
വാഴ്ത്തി സ്വർഗഗീതിയാലേ
കാത്തിരുന്നു നിന്നെ ലോകം കണ്ണുംനട്ട് ഓ…
( 1 )
കൊണ്ടുവന്നു ദിവ്യമായതു
കാഴ്ചയേകുന്നു
കണ്ടുനിന്നെ ശാസ്ത്രികൾ
മൂവരുമായന്ന്
കനിവിന്റെ നാഥൻ ധര തന്നിൽ വന്നൂ
അഴകാർന്നു വാനം നീ പിറകൊള്ളും നേരം
നമിച്ചൂ കാലം നിന്റെ പാദങ്ങളിൽ
ശ്രവിച്ചൂ ലോകം നിന്റെ വാക്കെല്ലാമേ
നാദങ്ങൾ തഴുകീ നിന്നെ.
….കാലിത്തൊഴുത്തിൽ പിറന്നൂ
( 2 )
സ്വർണകാന്തികളൊന്നു ചേരുന്നു നിന്നെ മൂടാനായ്
ഉണ്ണിയേശുവിനെന്തു വേണമോ എങ്ങനറിവാനായ്
കടലിന്നു മീതേ നടന്നൂ നീ നാഥാ
പടകിൽ നീയുണ്ട് കടൽ ശാന്തമാക്കാൻ
അലയായി ഉയരും നിൻ അപദാനങ്ങൾ
അവിരാമം തുടരും നിൻ അത്ഭുതമാകെ
പാടുന്നൂ സുമവാഹിനികൾ
….കാലിത്തൊഴുത്തിൽ പിറന്നൂ


