Latest Malayalam Christmas song 2014 – Tharalamay Shobhikkum
Album Pravachanagal Poovaniyan
Lyrics: JIjo Palode
Music: Fr. Binoj Mulavarikkal
BGM: Jacob Koratty
തരളമായ് ശോഭിക്കും രാവില്‍ ബെത്ലഹേം
പുല്കൂട്ടിലീശന്‍ ജനിച്ചു…
പുല്‍മേട്ടില്‍ ഇടയന്മാര്‍ കണ്ണുതുറന്നു..
വിണ്ണിലാ സദ്‌വാര്‍ത്ത കേട്ടൂ….
വിണ്ണിലെ മലാഖമാരൊത്തീ രാവില്‍
പാടിടാം ഗ്ലോറിയ ഗാനം….
ഗ്ലോറിയ….ഗ്ലോറിയ…..
അന്ധകാരത്തില്‍ ഒളിതൂകി ഈശന്‍..
ചന്തമായ് മേവുന്ന കാഴ്ചകാണാന്‍..
ഇടയന്മാരോടോത്ത് പോകാം നമുക്കുമാ
ബെത്ലഹേം കാലിത്തോഴുത്തില്‍…
അഖിലാണ്ഡനാഥന്‍ അവതാരമായി
അഖിലര്ക്കും രക്ഷതന്‍ നിറവേകാന്‍..
അത്ഭുത താരകം കാട്ടുന്ന മാര്‍ഗത്തില്‍
രജാക്കന്മാരോത്ത് പോകാം..
രാജാധി രാജനെ കാണാന്‍…..