Swarloka NathanYesuvinayai /സ്വർലോക നാഥൻ യേശുവിനായി . Latest Malayalam Christmas Carol Song.
Lyrics : Plavila K Johnson
Music, Key Board Sequence & Sound Recording : Santhosh Abraham
Orchestration : Bejjoy Babu
Camera & Video Recording : Roy George
Singers : Biju George, PK Johnson, Roy George, Annie Johnson, Anju Thomas & Simmy Santhosh.
Lyrics
സ്വർലോക നാഥൻ യേശുവിനായി
സ്വാഗതമോതി മാലാഖമാർ
പാരിൻ അധീശനാം രാജാധിരാജൻ
പുൽക്കൂട്ടിൽ ജാതനായ് ആ രാവതിൽ
Chorus
വാഴ്ത്തി വണങ്ങീടാം – ഒന്നായിന്നാളിൽ നാം
ദൈവപൈതലേ – മേരിതൻ സൂനുവേ
ഹാലേലൂയ്യാ പാടാം, പരമോന്നതനൊന്നായ്
ഹാലേലു ഹാലേലൂയ്യാ…
ഹാലേലു ഹാലേലൂയ്യാ…
പാപാന്ധകാരം നീക്കിടുവാനായ്
പാപിക്കു മോക്ഷം നൽകുവാനായ്
പാർത്തലെ താണിങ്ങു മാനവനായി
പരനിന്നീ ധരയിൽ ജാതനായി – വാഴ്ത്തി വണങ്ങിടാം
അത്ഭുത മന്ത്രി വീരനാം ദൈവം
ആരാധനയ്ക്കേറ്റം യോഗ്യനായോൻ
അനന്തമാം സ്നേഹത്തിൻ സന്ദേശമേകാൻ
അലിവോടെൻ അകതാരിൽ അവതരിക്കൂ – വാഴ്ത്തി വണങ്ങിടാം