Aaradhana Pithave Anegeken Song Lyrics

Faith Score0
Faith Score0

Aaradhana Pithave Anegeken Song Lyrics

ആരാധനാ…. ആരാധനാ…. ആരാധനാ
പിതാവേ അങ്ങേയ്‌ൻ ആരാധനാ… (2)
ആരിലും ഉന്നതൻ ആരിലും ശ്രേഷ്‌ഠനായവനേ
നിൻ തിരുനാമം ഉയർത്തുന്നിതാ (2)… (ആരാധനാ)

1.നിന്റെ ശക്തിയുടെ അളവറ്റ വലുപ്പം
കാണുവാനായി എൻ കൺകൾ തുറക്കു (2)
നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള
വൻകൃപ എന്നിൽ ചൊരിയൂ (2)
നാഥാ വൻകൃപ എന്നിൽ ചൊരിയു (2); (ആരാധനാ)

2 .രോഗബന്ധനങ്ങൾ നിരത്തിവെച്ച്
എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2)
ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള
വൻകൃപ എന്നിൽ ചൊരിയൂ നാഥാ
വൻകൃപ എന്നിൽ ചൊരിയൂ (2); (ആരാധനാ)

3.ആത്മ നിറവിൻ്റെ ഉറവയിന്ന്
തുറക്കെന്റെ പ്രാണപ്രിയനെ (2)
ആത്മ നദിയുടെ ആഴങ്ങൾ നീന്തിക്കടക്കുവാൻ
വൻകൃപ എന്നിൽ ചൊരിയൂ
നാഥാ വൻകൃപ എന്നിൽ ചൊരിയു (2); (ആരാധനാ)

 

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

christian Medias
      Songs Fire
      Logo