Koorirul Niranja Lokathil – Malayalam Christmas Song – Ganamrutham.com
Malayalam Chrstian Song
Lyrics: K Daniel Williams, Kochi
Singer: Kester
Orchestration: Jose Madasheril
Keyboard: Violin Jacob
Audio: Immanuel Records
കൂരിരുള്‍ നിറഞ്ഞ ലോകത്തില്‍
തേജസ്സായി ദേവ നീ വന്നു
സ്തുതി മഹിമ കര്‍ത്താവിന് !
നിഷ്കളങ്ക യാഗമായ് ക്രൂശിലെന്‍ പരന്‍
അമൂല്യ രക്തമേകി മുക്തി മാര്‍ഗമായ്
എന്തു ഞാനിതിനു ബദലായ് എകിടും പ്രഭോ?
സ്തുതി മഹിമ കര്‍ത്താവിന് !
മൃത്യുവെ തകര്‍ത്തു ഹാ! എന്തൊരത്ഭുതം !!
ഭീതി പോക്കി പ്രീതിയേകി ഉള്ളത്തില്‍
താതന്‍ ചാരെ പക്ഷവാദം ചെയ് വതും നീയേ
സ്തുതി മഹിമ കര്‍ത്താവിന് !
ഗാനം പാടി ആര്‍ത്തിടുമേ മോദമോടെ ഞാന്‍
നിന്‍ കരങ്ങള്‍ എന്‍ കടങ്ങള്‍ തീര്‍ത്തതാല്‍
വാനില്‍ വേഗം വന്നിടും നിന്നന്തികെ ചേര്‍പ്പാന്‍
സ്തുതി മഹിമ കര്‍ത്താവിന് !
രചന:കെ. ദാനിയേല്‍ വില്യംസ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
http://www.ganamrutham.com/
Try Amazon Fresh