
Aarumilla neeyozhike song lyrics

Aarumilla neeyozhike song lyrics
ആരുമില്ല നീയൊഴികെ
ചാരുവാനൊരാൾ പാരിലെൻ പ്രിയാ
നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന
മാനസം നിന്തിരുമാറിൽ ചാരുമ്പോഴല്ലാ
താശ്വസിക്കുമോ? ആശ്വസിക്കുമോ?
1. എളിയവർ തന്മക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ വലിയവനാം നീ അനുകൂലമാണെൻ ബലവും മഹിമയും നീ താൻ; ആരുമില്ല…
2. പ്രിയരെന്നു കരുതുന്ന സഹജരെന്നാലും പ്രിയലേശമില്ലാതെയാകും പ്രിയനെ നിൻ സ്നേഹം കുറയാതെ എന്നിൽ നിയതം തുടരുന്നു മന്നിൽ;-ആരുമില്ല…
3. ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്റെ സഹായം വരുമെൻ സഹായ-മുലകമാകാശ-മിവയുളവാക്കിയ നിന്നാൽ;-ആരുമില്ല….
Aarumilla neeyozhike
Chaaruvaanoraal paarilen priyaa
Neerri neerri khedangal mulam eriyunna maanasam
Ninthirumaarril chaarumpozhallaa
Thaashvasikkumo? Aashvasikkumo?
1.Eliyavarr thanmakkal’kkee lokamethum
Anukulamallallo’ naadaa
Valiyavanaam nee anukulamaanen
Balavum mahimayum nee thaan;- aarumilla…
2.Priyarennu karuthunna sahajarennaalum
Priyalesha’millatheyaakum
Priyane nin sneham kurayathe ennil
Niyatham thudarunnu mannil;- aarumilla…
3.Girikalil kankaluyarthi njaan’othum
Evideyanente sahaayam
Varumen sahaaya-mulakamaakaasha-
Mivayula’vaakkiya ninnaal;- aarumilla…